
പാലക്കാട് ജില്ലാ വോളിബോൾ ടെക്നിക്കൽ സ്പോർട്സ് കൗൺസിലും വടക്കഞ്ചേരി വെസ്റ്റേൺ ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യാൻഷിപ് 2026 കാളാംകുളം പള്ളിമുക്കിലെ പ്രത്യേകം സജ്ജീകരിച്ച സ്റ്റേഡിയത്തിൽ നടത്തി .ഉദ്ഘാടനം സിനിമ താരം ജയ്സ് ജോസ് നിർവ്വഹിച്ചു .5 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ വെസ്റ്റേൺ പള്ളിമുക്ക് ടീം ജേതാക്കളായി പന്നിയങ്കര ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി .സമാപന സമ്മേളനം വടക്കഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ കെ പി ബെന്നി വിജയികൾക്ക് ട്രോഫി നൽകി ആദരിച്ചു .വിവിധ മേഖലകളിൽ വിജയം വരിച്ച പ്രതിഭകളെ ക്ലബ്ബിന്റെ നേത്രത്വത്തിൽ ആദരിച്ചു .
ഫെബ്രുവരി 14 ന് വയനാട്ടിൽ വെച്ച് നടക്കുന്ന സ്റ്റേറ്റ് ചമ്പ്യാൻഷിപ്പിൽ പാലക്കാട് ജില്ലാ ടീമിലേക്ക് ചമ്പ്യാൻഷിപ്പിൽ പങ്കെടുത്തവരിൽ നിന്ന് തിരഞ്ഞെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
