
DYFI പാണഞ്ചേരി മേഖല സമ്മേളനം DYFI തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ആർ. എൽ ശ്രീലാൽ ഉദ്ഘാടനം ചെയ്തു; പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു
DYFI പാണഞ്ചേരി മേഖല സമ്മേളനം വി. എസ് അച്യുതാനന്ദൻ നഗറിൽ (പാണഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഹാൽ) ചേർന്നു. ഇരുപത് യൂണിറ്റുകളിൽ നിന്നായി പ്രധിനിധികൾ പങ്കെടുത്തു. സമ്മേളനം DYFI തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ആർ. എൽ ശ്രീലാൽ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി അജീഷ് പി. സി പ്രവർത്തന റിപ്പോർട്ടും മണ്ണുത്തി ബ്ലോക്ക് ജോ:സെക്രട്ടറി അനീസ് അഹമ്മദ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. മേഖല പ്രസിഡന്റ് ലിബിൻ ആന്റോ അധ്യക്ഷനായ പരിപാടിയിൽ DYFI മണ്ണുത്തി ബ്ലോക്ക് ജോ:സെക്രട്ടറി കെ. പി പ്രശാന്ത് SFI ജില്ലാ കമ്മിറ്റി അംഗം അലൻ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.സമ്മേളനത്തിൽ പാണഞ്ചേരിയുടെ കായിക താരവും കാലിക്കറ്റ് യൂണിവേഴ്സിറ്റി അത് ലറ്റിക് കോച്ചുമായ അജിത് അശോകനെ ആദരിച്ചു. സമ്മേളനം സെക്രട്ടറിയായി അജീഷ്.പി. സി യെയും പ്രസിഡന്റ് ആയി നിഖിൽ.കെ.ആർ നെയും ട്രഷറർ ആയി ആൽവിൻ ഷാജിയെയും തിരഞ്ഞെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
