

തൃശൂർ റോയൽ എൻഫീൽഡ് മോട്ടർ സൈക്കിൾ ഓണേഴ്‌സ് കൂട്ടായ്‌മയാണ് റാലി നടത്തിയത്. സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്നായി മുപ്പതോളം റൈഡർമാർ പങ്കെടുത്തു
പോത്തുണ്ടി ചെക് പോസ്‌റ്റിൽ വെച്ച് നടന്ന പരിപാടിയിൽ കെ. ബാബു എം.എൽ.എ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
ഭാഗമായി നടന്ന കാർഷിക സെമിനാറിൽ
ആധുനിക കൃഷിരീതികൾ അവലംബിക്കുന്നതിലൂടെ എങ്ങനെ മികച്ച ലാഭം നേടാമെന്നും സന്ദർശകർക്ക് ഹൈടെക് കൃഷിയെക്കുറിച്ച് എങ്ങനെ അവബോധം നൽകണമെന്നും കൃഷി അസിസ്‌റ്റൻ്റ് വസീം ഫജ്ൽ ക്ലാസിൽ വിശദീകരിച്ചു. കായിക അധ്വാനം കുറയ്ക്കാനും ജലസേചനം, വളപ്രയോഗം എന്നിവ ശാസ്ത്രീയമായി നടപ്പിലാക്കാനും ഹൈടെക് ഫാമിങ് സഹായിക്കും. ലാഭസാധ്യതകൾക്കൊപ്പം തന്നെ സമൂഹത്തിൽ കർഷകന്റെ പദവി ഉയർത്തുന്നതിനും ആധുനിക കൃഷിരീതികൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി ദിലീപ്, രവിമൂപ്പൻ, ഫാം സൂപ്രണ്ട് പി. സാജിദലി, ഫാം കൗൺസിൽ അംഗം ഹരിഹരൻ, കൃഷി ഓഫീസർ ദേവി കീർത്തന എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
മേള ഇന്ന് സമാപിക്കും രാവിലെ പത്തിന് ഫാമിലെ ജീവനക്കാരുടെ സംഗമവും വൈകീട്ട് സമാപന സമ്മേളനവും നടക്കും പ്രത്യേക പരിപാടിയായി പ്രണവം ശശിയുടെ കലാപരിപാടിയും ഉണ്ടാകും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
