Share this News


നെല്ലിയാമ്പതി ഗവ.ഓറഞ്ച് ഫാമിൽ നടന്നുവന്ന ടൂറിസം മേള സമാപിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള കാർഷിക വിദഗ്ധരും വിനോദസഞ്ചാരികളും വിദേശികളും കാർഷിക ടൂറിസം മേള കാണാനെത്തി. സമാപനം പഞ്ചായത്ത് അധ്യക്ഷൻ പി.മായാണ്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. എൽദോ അധ്യക്ഷനായി. വിരമിച്ചവരുടെയും നിലവിലുള്ള തൊഴിലാളികളുടെയും കുടുംബസംഗമം നടത്തി.
ഫാം സൂപ്രണ്ട് പി.സാജിദ് അലി, കൃഷി അസിസ്റ്റന്റുമാരായ നാരായണൻകുട്ടി, മഹേഷ്, എം.സുധ, ആർ.ജയപ്രകാശ്,
ഡോ.മനു തോമസ്, ഡോ.ശക്തി സുബ്രഹ്‌മണ്യൻ, ജയേന്ദ്രൻ, കെ.ഇ.കൃഷ്ണകുമാർ തുടങ്ങിയ വർ പ്രസംഗിച്ചു.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News