കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വിജയികൾക്ക് സ്വീകരണം നൽകി

Share this News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വിജയികൾക്ക് സ്വീകരണം നൽകി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റ് സ്വീകരണം നൽകി. പട്ടിക്കാട് വ്യാപാരി ഭവനിൽ വച്ച് നടന്ന പരിപാടി ഒല്ലൂർ നിയോജകമണ്ഡലം ചെയർമാനും തൃശൂർ ജില്ല സെക്രട്ടറിയുമായ ബിജു എടക്കളത്തൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ജോബി പറപ്പുള്ളി അധ്യക്ഷത വഹിച്ചു.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗ്ഗീസ്, വൈസ് പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, മുൻ യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റും വ്യാപാരിയും മൂന്നാം വാർഡ് മെമ്പറുമായ അജു തോമസ്, നടത്തറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ജോയ്‌സൺ അച്ചാണ്ടി എന്നിവർക്ക് യൂണിറ്റിന്റെ സ്‌നേഹാദരവും, ഉപഹാരവും നൽകി.

പുതിയ അംഗങ്ങൾക്കുള്ള മെബർഷിപ്പ് വിതരണം, കച്ചവട സ്ഥാപനങ്ങൾ സംഘടനയിലൂടെ ചുരുങ്ങിയ രൂപയ്ക്ക് ഇൻഷൂർ ചെയ്യുന്നതിനുള്ള ഫോം വിതരണം എന്നിവയും നടന്നു. യൂണിറ്റ് സെക്രട്ടറി തിമോത്തി പറപ്പുള്ളി സ്വാഗതവും വൈസ് പ്രസിഡൻ്റ് അബി എം. കെ. നന്ദിയും പറഞ്ഞു.

നിയോജക മണ്ഡലം ഭാരവാഹികളായ ഇ.എസ് ബാബു, പ്രഹ്ലാദൻ, ശേഖരൻ, സമീപ യൂണിറ്റ് ഭാരവാഹികൾ, എക്‌സി. മെമ്പർമാർ, വനിതാ വിംഗ് ഭാരവാഹികൾ, മറ്റ് വ്യാപാരികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!