
മാള മെറ്റ്സ് കോളേജിൽ ബയോ ടെക്നോളജി അസോസിയേഷൻ “ബയോക്യാമ്പസ്” ഉദ്ഘാടനം ചെയ്തു
മെറ്റ്‌സ് സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിലെ ബയോടെക്‌നോളജി വിഭാഗം അസോസിയേഷനായ ‘ബയോക്യാമ്പസ്’ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊച്ചി ഐസിഎആർ–സിഫ്റ്റ് ശാസ്ത്രജ്ഞ ഡോ. നീതു കെ. സി. നിർവഹിച്ചു. അസോസിയേഷന്റെ ലോഗോ പ്രകാശനവും ഇതോടൊപ്പം നടന്നു.
പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ബയോടെക്‌നോളജി വിഭാഗം മേധാവി പ്രൊഫ. ദീപക് വർഗീസ് സ്വാഗതം ആശംസിച്ചു. മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. അഡ്വ. (ഡോ.) ജോർജ്ജ് കോലഞ്ചേരി അധ്യക്ഷനായി.
എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ മുണ്ടാടൻ, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, പ്രിൻസിപ്പൽ ഇൻ-ചാർജ് പ്രൊഫ. കെ. എൻ. രമേഷ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. അസോസിയേഷൻ സ്റ്റുഡന്റ് സെക്രട്ടറി നന്ദന പി. നന്ദി രേഖപ്പെടുത്തി.
സ്റ്റാഫ് കോർഡിനേറ്റർ പ്രൊഫ. നീതു രാജൻ മുഖ്യാതിഥിയ്ക്ക് നന്ദി പറഞ്ഞു, അസോസിയേറ്റ് പ്രൊഫസർ ഡോ. മധു പി. സി., അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. സുമി മരിയ ബാബു, മിസ്. സ്റ്റെഫി പി. വിൻസൺ, മിസ്. സംഗീത ഗോപാൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മറ്റു വിഭാഗ മേധാവികളും പരിപാടിയിൽ പങ്കെടുത്തു.
അസോസിയേഷൻ ഉദ്ഘാടനത്തിനു ശേഷം “ബ്ലൂ ബയോടെക്‌നോളജി മേഖലയുടെ സാധ്യതകളും പ്രാധാന്യവും” എന്ന സെമിനാർ മുഖ്യാതിഥിയുടെ നേതൃത്വത്തിൽ നടന്നു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെയാണ് പരിപാടി സമാപിച്ചത്.
ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
