
വാണിയംപാറയിലെ അക്രമം;പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
വാണിയംപാറയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ അക്രമ സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി വടക്കഞ്ചേരി പോലീസ് പറഞ്ഞു. വാണിയംപാറ മേലേചുങ്കത്തിനടുത്തെ റെജി (58) ക്കെതിരെയാണ് പോലീസ് നടപടി. അക്രമത്തിനു ശേഷം വിഷം കഴിച്ച റെജി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വാണിയംപാറ മേലെ ചുങ്കത്ത് കളത്തിനാപടവിൽ മാത്യു(68)വിനാണ് വെട്ടേറ്റത്.തലക്കാണ് പരിക്ക്. അബോധാവസ്ഥയിലായ മാത്യു ആലത്തൂരിനടുത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മാത്യുവിനെ വെട്ടിയ ശേഷം റെജി ഏതോ വിഷം കഴിക്കുകയായിരുന്നു. അവശനിലയിൽ വീടിനടുത്തെ പറമ്പിലാണ് പിന്നീട് റെജിയെ കണ്ടത്.തിങ്കളാഴ്ച രാത്രി ഏഴരക്കായിരുന്നു സംഭവം.ചിട്ടി സംബന്ധിച്ച തർക്കമാണ് അക്രമത്തിലെത്തിയത്. മാത്യുസിനെ ആക്രമിക്കാൻ ആയുധവുമായി റെജി എത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
