വാണിയംപാറ ഗ്രാമീണ വായനശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു

Share this News

വാണിയംപാറ ഗ്രാമീണ വായനശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു

വാണിയംപാറ ഗ്രാമീണ വായനശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. വായനയുടെ പ്രധാന്യത്തെ കുറിച്ചും വായനശാലയിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങളെ കുറിച്ചും മന്ത്രി സംസാരിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനു വർഗീസ് അധ്യക്ഷത വഹിച്ചു .CIAL ൻ്റെ 22 ലക്ഷം CSR ഫണ്ട് ഉപയോഗിച്ചാണ് വായനശാല നവീകരിച്ചത്. മന്ത്രി K രാജൻ്റെ നിർദേശത്തെ തുടർന്നാണ് നവീകരണം തുടങ്ങിയത്. സംസ്ഥാന നിർമിതി കേന്ദ്രം തൃശൂർ റീജിയണൽ ഓഫീസ് റീജിയണൽ എഞ്ചിനീയർ എ. എം സതി റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമീണ വായനശാല പ്രസിഡൻ്റ് സി.കെ. ഭാസ്‌കരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമീണ വായനശാല സെക്രട്ടറി എം.എ. മൊയ്‌തീൻകുട്ടി നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!