
AKTA കുതിരാൻ ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു
AKTA കുതിരാൻ ഏരിയ കൺവെൻഷൻ പട്ടിക്കാട് പാണഞ്ചേരി സർവീസ് സഹകരണ സംഘം ഹാളിൽ വെച്ച് വൈസ് പ്രസിഡന്റ് എബിൻ ഗോപുരത്തിന്റെ അധ്യക്ഷതയിൽ തൃശ്ശൂർ ജില്ല ട്രഷറർ PM പുഷ്പകുമാരി ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലേക്ക് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട AKTA മെമ്പർമാരായ സീന വർഗീസിനെയും സന്ധ്യ ഷാജിയേയും സോഫി ജിജിയേയും പൊന്നാട നൽകി ആദരിച്ചു. മെഡിക്കൽ മൈക്രോബയോളജിയിൽ ഫസ്റ്റ് റാങ്ക് നേടിയ കണ്ണാറ യൂണിറ്റ് അംഗം കുമാരി അരുന്ധതി സതീഷിനെ അനുമോദിച്ചു. സെക്രട്ടറി T A ജയ റിപ്പോർട്ടും, ട്രഷറർ K K ശ്രീനിവാസൻ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തൊഴിലാളികളുടെ കുടിശ്ശികയായി കിടക്കുന്ന വർധിപ്പിച്ച റിട്ടയർമെന്റ് ആനുകൂല്യം വിതരണം ചെയ്യുക പ്രസവാനുകൂല്യം 15,000 രൂപ ഒറ്റത്തവണയായി കുടിശ്ശികയടക്കം കാലതാമസം ഇല്ലാതെ വിതരണം ചെയ്യുക തൊഴിലാളികൾക്ക് അർഹതപ്പെട്ട ESI ആനുകൂല്യം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൺവെൻഷനിൽ പ്രമേയം അവതരിപ്പിച്ചു. മെമ്പർഷിപ്പ് വർക്കിൽ മികവ് പുലർത്തിയ യൂണിറ്റ് സെക്രട്ടറിമാരെ ചടങ്ങിൽ അനുമോദിച്ചു. ജസീന്ത പോളി സ്വാഗതം പറഞ്ഞ ചടങ്ങിൽ ബിൻസി ബേബി നന്ദി പറഞ്ഞു. കൺവെൻഷൻ ഒരു മണിക്ക് അവസാനിച്ചു


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
