വയനാട് ദുരിതബാധിതരെ പരിഹസിച്ചെന്ന ആരോപണം; മാധ്യമപ്രവർത്തക സ്മൃതി പരുത്തിക്കാടിനെതിരെ വിമർശനവുമായി സനൽ വാണിയംപാറ

Share this News

വയനാട് ദുരിതബാധിതരെ പരിഹസിച്ചെന്ന ആരോപണം; മാധ്യമപ്രവർത്തക സ്മൃതി പരുത്തിക്കാടിനെതിരെ വിമർശനവുമായി സനൽ വാണിയംപാറ

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരെ പരിഹസിക്കുന്ന തരത്തിൽ ചാനൽ ചർച്ചയ്ക്കിടെ സംസാരിച്ച മാധ്യമപ്രവർത്തക സ്മൃത്തി പരുത്തിക്കാടിനെതിരെ
രൂക്ഷ വിമർശനവുമായി പാണഞ്ചേരി സിപിഐ എൽസി സെക്രട്ടറി സനൽ വാണിയംപാറ

റിപ്പോർട്ടർ ടിവിയിലെ മീറ്റ് ദ് എഡിറ്റേഴ്‌സ് പരിപാടിക്കിടെയാണ് സ്മൃതിയുടെ പരാമർശം. ഉരുൾപൊട്ടൽ ദുരിതബാധിതർ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ എത്തിയത് നാടകമെന്നാണ് സ്മൃതി പറഞ്ഞത്.

കോൺഗ്രസ് അനുകൂല മാധ്യമപ്രവർത്തകയായ സ്മൃതി നേരത്തെയും ഇത്തരത്തിലുള്ള വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ മൂന്ന് കുഞ്ഞങ്ങളെയും നഷ്ടമായ സയന എന്ന സ്ത്രീ റവന്യു മന്ത്രി കെ.രാജനെ കാണാൻ എത്തുകയും അതിനുശേഷം വൈകാരികമായി പ്രതികരിക്കുകയും ചെയ്ത ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇവരെയെല്ലാം പരോക്ഷമായെങ്കിലും നാടകക്കാർ എന്നുവിളിച്ച് ആക്ഷേപിച്ചിരിക്കുകയാണ് സ്മൃതി പരുത്തിക്കാട് ചെയ്തിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നിരിക്കുന്ന വിമർശനം

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HgassA0GNoq9roGA7IJApH?mode=gi_t


Share this News
error: Content is protected !!