
കല്ലിങ്കൽപ്പാടം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മുഖച്ഛായ മാറ്റുന്ന പുതിയ കെട്ടിട സമുച്ചയം നാടിന് സമർപ്പിച്ചു. കിഫ്ബി (KIIFB) ഫണ്ടിൽ നിന്നും അനുവദിച്ച 1.30 കോടി രൂപ ഉപയോഗിച്ചാണ് മനോഹരമായ ഈ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത് തരൂർ എം.എൽ.എ പി.പി. സുമോദ് പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിജയകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കണ്ണൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.സി. ചന്ദ്രബോസ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ സ്കൂൾ വാർഷികാഘോഷങ്ങളും അതീവ പ്രൗഢിയോടെയാണ് നടന്നത്. മ്യൂസിക് ടീച്ചർ സൗമ്യ സന്തോഷിന്റെ സ്വാഗത ഗാനത്തോടെ തുടങ്ങിയ ചടങ്ങിൽ, സ്കൂൾ പ്രിൻസിപ്പാൾ കെ. ബിജു സ്വാഗതവും ഹെഡ്മിസ്ട്രസ് കെ.സി. ലീലാവതി നന്ദിയും പറഞ്ഞു. വിദ്യാലയത്തിന്റെ പശ്ചാത്തല സൗകര്യങ്ങളിൽ വന്ന ഈ വലിയ മാറ്റം പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സാഹചര്യം ഒരുക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
