കോൺഗ്രസിന്റെ നില മാറണമെങ്കിൽ പാർട്ടിക്കുള്ളിൽ മാറ്റം വരണമെന്ന് മുൻ ഒല്ലൂർ എംഎൽഎ എം പി വിൻസെന്റ്

Share this News

തൃശ്ശൂർ ജില്ലയെ സംബന്ധിച്ച് ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ ഭരണ മാറ്റത്തിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന തെരഞ്ഞെടുപ്പാണ്. അത് കൊണ്ട് തന്നെ ജയിക്കുകയും പരാജയപ്പെടുകയും ചെയ്തവർ വീണ്ടും മത്സരിക്കുന്നത് ശരിയല്ല, നമ്മളിൽ പോരായ്മകളാണ് ഉള്ളതെങ്കിൽ പുതുമുഖങ്ങൾക്ക് അവസരം കൊടുക്കണം.
ഭൂരിപക്ഷ സീറ്റിലും വിജയം കൈവരിക്കാൻ വേണ്ടി ഏതുതരത്തിലുള്ള വിട്ടുവീഴ്ചകൾക്കും നേതാക്കന്മാർ തയ്യാറാകണം. ഒരു സെക്കൻഡ് ലീഡർഷിപ്പ് തൃശ്ശൂരിൽ ഉയർന്നുവരേണ്ടതിന്റെ ആവശ്യകത ഉണ്ട്. കഴിവും പ്രാപ്തിയും ഉള്ള പുതുമുഖ നിരയെ മത്സരിപ്പിച്ചാൽ തൃശ്ശൂർ ജില്ലയിൽ കോൺഗ്രസിന് ഭൂരിപക്ഷം സീറ്റിലും വിജയം സുനിശ്ചിതമാണ്. ഈ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാൻ മുൻ നിര നേതാക്കളോടൊപ്പം താനും മുൻപന്തിയിൽ ഉണ്ടാകും മത്സരത്തിന് അല്ല മത്സരിക്കുന്നവരെ വിജയത്തിലെത്തിക്കാൻ എന്നും മുൻ എം എൽ എ കൂടിയായ കെ പി സി സി ജനറൽ സെക്രട്ടറി എം പി വിൻസെന്റ് പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!