പശുക്കളില്‍ വേനക്കാല പരിരക്ഷ സെമിനാര്‍ നടത്തി

Share this News

പശുക്കളില്‍ വേനക്കാല പരിരക്ഷ സെമിനാര്‍ നടത്തി



ഇന്ത്യന്‍ വൈറ്റനറി അസോസിയേഷന്‍ പാലക്കാട് ജില്ല കമ്മിറ്റി, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ കടമ്പിടി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ പശുക്കളുടെ വേനക്കാല പരിരക്ഷ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ പരിപാടി നടത്തി. ബോധവല്‍ക്കരണ പരിപാടി ജില്ല മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.പി.ജി.രാജേഷ് ഉദ്ഘാടനം ചെയ്തു. വൈറ്റനറി അസോസിയേഷന്‍ ജില്ല പ്രസിഡന്റ് ഡോ. സി.സുധീര്‍ ബാബു അധ്യക്ഷനായി. ചിറ്റിലഞ്ചേരി മൃഗാശുപത്രി വൈറ്റനറി സര്‍ജന്‍ ഡോ. പി.എസ്. ഭാഗ്യലക്ഷ്മി, ഡോ. കനകരാജ്, സംഘം ഡയറക്ടര്‍മാരായ സി.മോഹന്‍ദാസ്, കെ.ഗംഗാധരന്‍, കടമ്പിടി ക്ഷീരസംഘം സെക്രട്ടറി എം.മുജീബ് റഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കന്നുകുട്ടി പരിപാലന പദ്ധതി ആലത്തൂര്‍ സര്‍ക്കിള്‍ വൈറ്റനറി സര്‍ജന്‍ ഡോ. അമര്‍ലിറ്റി ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

*കരുതല്‍ വേണം കന്നുകാലികള്‍ക്ക്*
പകല്‍ മുഴുവന്‍ തണുത്ത ശുദ്ധജലം നല്‍കുക, പകല്‍ സമയത്ത് പുറത്ത് മേയാന്‍ വിടാതിരിക്കുക, തൊഴുത്തില്‍ വായു സഞ്ചാരം ഉറപ്പാക്കുക, സ്പ്രിംഗ്‌ളര്‍ ഉപയോഗിച്ച് മേല്‍ക്കൂര ഇടയ്ക്കിടെ നനയ്ക്കുക. പച്ചപ്പുല്ല് ധാരളമായി നല്‍കുക. 100 ഗ്രാം ധാതുലവണ മിശ്രിതം, 50 ഗ്രാം ഉപ്പ്, 25 ഗ്രാം അപ്പക്കാരം എന്നിവ തീറ്റയില്‍ ചേര്‍ത്ത് നല്‍കുക. സാന്ദ്രീകൃത തീറ്റകള്‍ നല്‍കുന്നത് രാവിലെയും വൈകീട്ടുമായി ക്രമീകരിക്കുക. കഴിയുമെങ്കില്‍ ഒന്നോ രണ്ടോ തവണ പശുക്കളെ കുളിപ്പിക്കുക, കാലിടര്‍ച്ച, കിതപ്പ്, നാവ് പുറത്തേക്ക് തള്ളുക, പതയോടുകൂടി ഉമിനീര് ഒലിപ്പിക്കുക എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളായതിനാല്‍ ഇവ കണ്ടാല്‍ ഉടന്‍ തന്നെ വൈറ്റനറി ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

കടമ്പിടി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ വെച്ച് പശുക്കളുടെ വേനല്‍ക്കാല പരിരക്ഷ ബോധവല്‍ക്കരണ പരിപാടി ജില്ല മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. പി.ജി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!