വാണിയംപാറ ശ്രീ നാരായണ ഗുരു ഭക്ത സമാജം അവാർഡ് വിതരണവും അനുമോദനവും നടത്തി

Share this News

വാണിയംപാറ ശ്രീ നാരായണ ഗുരു ഭക്ത സമാജം അവാർഡ് വിതരണവും അനുമോദനവും നടത്തി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

ശ്രീ നാരായണ ഗുരു ഭക്തസമാജ (SNBS ) ത്തിൻ്റെ നേതൃത്വത്തിൽ വാണിയംപാറ 7, 8 വാർഡുകളിലെ 2024 – 2025 ൽ മുഴുവൻ വിഷയത്തിലും A+ നേടിയ എസ്.എസ്.എൽ. എൽ.സി വിദ്യാർത്ഥികളെ ആദരിച്ചു.ചിറ്റിലപ്പിള്ളി വീട്ടിൽ അലൻ , നെല്ലിക്കാ മുറിയിൽ വീട്ടിൽ ജിൻസ് സജി എന്നിവർക്കാണ് Full A+ കിട്ടിയത്. SNBS അംഗമായ സനിൽ വാണിയംപാറ തദ്ദേശ തെരെഞ്ഞെടുപ്പിൽ പാണഞ്ചേരി പഞ്ചായത്തിൽ ഏഴാം വാർഡിൽ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുത്തതിൽ അനുമോദനവും നൽകി. സമാജം സെക്രട്ടറി രാഹുൽ എൻ.സി സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് M M സത്യൻ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡൻ്റ് ദിനേശ് P K നന്ദി പറഞ്ഞു. സമാജം എക്സിക്യൂട്ടീവ് അംഗങ്ങളായ K S ഗംഗാധരൻ , K A രാമകൃഷ്ണൻ, M K ഉണ്ണി കൃഷ്ണൻ, രമണി ശങ്കരദാസൻ എന്നിവരും സംസാരിച്ചു.എല്ലാ മാസത്തിലും അവസാന ഞായറാഴ്ച ഗുരുപൂജയും പ്രസാദമായി കഞ്ഞിയും പുഴുക്കും ഉണ്ടായിരിക്കും എല്ലാ ഭക്തജനങ്ങൾക്കും പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറിയുമായി ബന്ധപ്പെടുക 9895792787


Share this News
error: Content is protected !!