പാണഞ്ചേരി പഞ്ചായത്തിൽ ആദ്യത്തെ 100% കെട്ടിട നികുതി പൂർത്തിയാക്കി  ഏഴാം വാർഡ് വാണിയമ്പാറ

Share this News

പാണഞ്ചേരി പഞ്ചായത്തിൽ ആദ്യത്തെ 100% നികുതി പൂർത്തിയാക്കി വാണിയമ്പാറ ഏഴാം വാർഡ്

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ വാണിയമ്പാറ, പഞ്ചായത്തിലെ ആദ്യത്തെ 100% കെട്ടിട്ട നികുതി പിരിവ് പൂർത്തിയാക്കിയ വാർഡായി ശ്രദ്ധേയ നേട്ടം കൈവരിച്ചു. വാർഡിലെ മുഴുവൻ നികുതിദായകരിൽ നിന്നും നികുതി പൂർണ്ണമായും ശേഖരിക്കാൻ കഴിഞ്ഞത് വലിയ അഭിമാനമായി മാറി.വാർഡ് മെമ്പർ സനിൽ വാണിയമ്പാറയുടെ  നേതൃത്വത്തിൽ കൃത്യമായ പദ്ധതി രൂപീകരിക്കുകയും, വീടുതോറും നേരിട്ടെത്തി നികുതി അടയ്ക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളോട് ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. നികുതി പിരിവിൽ ജനങ്ങളുടെ മികച്ച സഹകരണവും പങ്കാളിത്തവുമാണ് വിജയത്തിന് പിന്നിലെ പ്രധാന ഘടകം.വാണിയമ്പാറ വാർഡിന്റെ ഈ മികച്ച പ്രകടനം പാണഞ്ചേരി പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് പുതിയ ഉണർവ്വ് നൽകുന്നതായി വിലയിരുത്തപ്പെടുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക 👇

https://chat.whatsapp.com/EoEfAFvR9uy6MHolNHBQhe?mode=gi_t


Share this News
error: Content is protected !!