കനത്ത മഴയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് മരം വീണ് വീട് പൂർണമായും തകർന്നു

Share this News

കനത്ത മഴയെ തുടർന്ന് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വടക്കേത്തറ കോളനിയിൽ തങ്കയുടെ വീടിന് മുകളിലേക്ക് മരം വീണ് വീട് പൂർണമായും തകർന്നു. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം . അപകടം സംഭവിച്ച സമയത്ത് വീട്ടിനുള്ളിൽ മകനായ മണികണ്ഠൻ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കി അംഗങ്ങൾ കൂലിപണിയ്ക്ക് പുറത്ത് പോയതിനാൽ വൻ അപകടം ഒഴിവായി. തകർന്ന വീടും പരിസരവും പഞ്ചായത്ത് അംഗങ്ങൾ വന്ന് സന്ദർശിച്ചു. വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് പറഞ്ഞു. അഞ്ച് പേരടങ്ങിയ വീട് പൂർണമായും തകർന്നതിന്നാൽ മഴ വെള്ളം കയറി വാസയോഗ്യമല്ലാതായിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ വാട്സപ്പിൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/EpnPTjGwey02N3SsMdYYJH


Share this News
error: Content is protected !!