ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 26 വർഷം കഠിനതടവ്

Share this News

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ മദ്രസ അധ്യാപകന് വിവിധവകുപ്പുകളിലായി 26 വർഷം കഠിനതടവും 1.75 ലക്ഷംരൂപ പിഴയും.2018 ജൂലായ് മുതൽ 2019 മാർച്ചുവരെയുള്ള കാലയളവിൽ നൗഷാദ് ലത്തീഫ് പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പ്രോസിക്യൂഷൻ കേസ്. അഗളി പോലീസ് രജിസ്റ്റർചെയ്ത കേസ് അന്നത്തെ എസ്.ഐ.മാരായ പി. വിഷ്ണു,എം.സി. റെജികുട്ടി എന്നിവർ അന്വേഷിച്ച് കുറ്റപത്രം സമർപിച്ചു. മണ്ണാർക്കാട് കോട്ടോപ്പാടം പൊയ്യക്കോട് വീട്ടിൽ നൗഷാദ് ലത്തീഫിനാണ് (38) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോർട്ട് ജഡ്ജി ടി.സഞ്ജു ശിക്ഷവിധിച്ചത്.ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഏഴുവർഷം ജയിലിൽ കഴിയണം.പിഴത്തുക അതിജീവിതയ്ക്ക് നൽകണം.പിഴയടച്ചില്ലെങ്കിൽ മൂന്നരവർഷം അധിക കഠിനതടവ് അനുഭവിക്കണം.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി.എ.എസ്.ഐ.ടി.ആർ. സതി,സിവിൽ പോലീസ് ഓഫീസർ കെ.എസ്. കാർത്തിക് എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.

പ്രദേശിക വാർത്ത whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/G1uLEEl8YbwKr0iyGxE6HU


Share this News
error: Content is protected !!