ആലത്തൂര്‍ താലൂക്ക് സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി

Share this News

ആലത്തൂര്‍ താലൂക്ക് ഓണം ഫെയര്‍ ആലത്തൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. ഫെയറിന്റെ പ്രവര്‍ത്തനോദ്ഘാടനം രമ്യ ഹരിദാസ് എം.പി. നിര്‍വഹിച്ചു. സെപ്റ്റംബര്‍ ഏഴ് വരെ നടക്കുന്ന ഓണം ഫെയറില്‍ 13 ഇന സാധനങ്ങള്‍ റേഷന്‍  കാര്‍ഡുമായി എത്തി വാങ്ങാം. കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനായ പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ആസാദ്, ഗ്രാമപഞ്ചായത്ത് അംഗം ഐ. നജീബ്, ആലത്തൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി. പ്രശാന്ത്, ആലത്തൂര്‍ ഡിപ്പോ മാനേജര്‍ മോളി ജോണ്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

പ്രദേശിക വാർത്തകൾ Whatsapp ൽലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/G1uLEEl8YbwKr0iyGxE6HU


Share this News
error: Content is protected !!