ഓണസമൃദ്ധി-2022 കർഷകചന്തയ്ക്ക് തുടക്കമായി ;ജില്ലാതല ഉദ്ഘാടനം കെ.ശാന്തകുമാരി എം.എൽ.എ നിർവ്വഹിച്ചു

Share this News

ഓണസമൃദ്ധി-2022 കർഷകചന്തയ്ക്ക് തുടക്കമായി ;ജില്ലാതല ഉദ്ഘാടനം കെ.ശാന്തകുമാരി എം.എൽ.എ നിർവ്വഹിച്ചു.കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനോടൊപ്പം ഗുണഭോക്താക്കൾക്ക് വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനായി ജില്ലാ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖത്തിൽ ആരംഭിച്ച ഓണസമൃദ്ധി-2022 കർഷകചന്തയുടെ ജില്ലാതല ഉദ്ഘാടനം കോങ്ങാട് കെ.എസ്. ഹാളിൽ അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ. നിർവഹിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.കെ. സരസ്വതി പദ്ധതി വിശദീകരണം നടത്തി.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സേതുമാധവൻ, പഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്, പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം പി. പ്രശാന്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബിന്ദു, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്.എ. നിസാം,
കൃഷി അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിങ്ങ്) ആശ, കൃഷി അസിസ്റ്റന്റ് എസ്.പി. മഞ്ജു എന്നിവർ പങ്കെടുത്തു




Share this News
error: Content is protected !!