ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഓണം അലവൻസ് വിതരണം പൂർത്തിയായി

Share this News

ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഓണം അലവൻസ് വിതരണം പൂർത്തിയായി.ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള ഓണം അലവൻസ് വിതരണം പൂർത്തിയായി. നിലവിൽ എല്ലാ ഗ്രാപഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും അലവൻസ് വിതരണം പൂർത്തിയാക്കി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് 1000 രൂപയാണ് ഹരിതകർമ്മ സേനാംഗങ്ങൾക്ക് അലവൻസ് നൽകിയത്. അലവൻസിനു പുറമെ മണ്ണാർക്കാട് നഗരസഭ കൗൺസിൽ വകയായി 1000 രൂപയും മങ്കര ഗ്രാമപഞ്ചായത്ത് എല്ലാ ഹരിതകർമ സേനാംഗങ്ങൾക്കും ഓണക്കോടിയും വിതരണം ചെയ്തു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ 2402 പേരും മുൻസിപ്പാലിറ്റികളിൽ 350 പേരും ഉൾപ്പെടെ ആകെ 2752 ഹരിതകർമ്മസേനാംഗങ്ങളാണ് പ്രവർത്തിക്കുന്നത്.




Share this News
error: Content is protected !!