തച്ചമ്പാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സാന്ത്വന പരിചരണ പദ്ധതി പ്രകാരം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

Share this News

സാന്ത്വന പരിചരണ പദ്ധതി; കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.തച്ചമ്പാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സാന്ത്വന പരിചരണ പദ്ധതി പ്രകാരം 107 കുടുംബങ്ങൾക്ക് അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ. ഓണക്കിറ്റ് വിതരണം ചെയ്തു.പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പാലിയേറ്റീവ് കെയർ
വിഭാഗം കുടുംബങ്ങൾക്കായാണ് ഓണക്കിറ്റ് വിതരണം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി അധ്യക്ഷനായി.മഹാത്മാ അയ്യങ്കാളി അവാർഡിന് അർഹയായ ശാന്തകുമാരി എം.എൽ.എയ്ക്ക് തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി ഉപഹാരം നൽകി. തച്ചമ്പാറയിലെ വിവിധ സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായ ഏകോപനസമിതി, മറ്റു വ്യക്തികൾ
എന്നിവരുടെ സഹായ സഹകരണത്തോടെയാണ്
സാന്ത്വനം പദ്ധതി നടപ്പാക്കുന്നത്.


Share this News
error: Content is protected !!