വർണാഭമായി മലമ്പുഴ ഉദ്യാനങ്ങളിലെ വൈദ്യുതാലങ്കാരം

Share this News

വർണാഭമായി ഉദ്യാനങ്ങളിലെ വൈദ്യുതാലങ്കാരം. മലമ്പുഴ ഉദ്യാനത്തിന്റെ പ്രവേശന കവാടം മുതൽ ഡാമിൻ്റെ മുകൾഭാഗം വരെ ഒരുക്കിയ വൈദ്യുതാലങ്കാരം ഓണാഘോഷ പരിപാടികളുടെ മാറ്റ് കൂട്ടി. ഓരോ ഗാർഡനും പ്രത്യേകമായി എടുത്തു കാണിക്കുകയും ചെറിയ തോതിൽ ഉയർത്തിയ നാല് ഷട്ടറുകളിലൂടെ ഒഴുകുന്ന വെള്ളം വിവിധ വർണങ്ങളാൽ പ്രശോഭിതമാകുകയും ചെയ്യുന്ന തരത്തിലാണ് ദീപങ്ങൾ ഒരുക്കിയിരിക്കുന്നതിന്.



മൂന്നര ലക്ഷത്തോളം രൂപയാണ് വൈദ്യുതാലങ്കാരത്തിന്റെ ചെലവ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഇറിഗേഷൻ വിഭാഗവും ചേർന്നാണിത് സംഘടിപ്പിക്കുന്നത്. മൂന്ന് പുൽത്തകിടികൾ ഒന്നിച്ച് ചേർത്ത് ആയിരത്തി അഞ്ഞൂറോളം പേർക്കിരിക്കാവുന്ന ഹാളും പരിപാടികൾ കാണാനെത്തുന്നവർക്കായി
ഉദ്യാനത്തിൽ ഒരുക്കിയിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/G1uLEEl8YbwKr0iyGxE6HU


Share this News
error: Content is protected !!