നേര്യമംഗലം ചാക്കോച്ചി വളവിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

Share this News

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഇന്ന് (12.09.2022) രാവിലെ മൂന്നാറിൽനിന്ന് എറണാകുളത്തേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് താഴേക്ക് മറിയുകയായിരുന്നു. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. നേര്യമംഗലം ചാക്കോച്ചി വളവിൽ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.


Share this News
error: Content is protected !!