Share this News

പുതുക്കോട് സതീഷ്കുമാർ വായനശാലയിൽ വാർഷികാഘോഷവും ഓണാഘോഷവും വിവിധ കലാ – കായിക പരിപാടികളോടെ ആഘോഷിച്ചു. സമാപനയോഗം വായനശാല പ്രസിഡന്റ് ഫിറോസ്.എസിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രാജേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയൻ മനോജ്കുമാർ. പി സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ആർ.ശ്രീജിത്ത്, സദാശിവ മാരാർ, കെ.പി ശിവശങ്കരൻ മാസ്റ്റർ, സുനിൽ.ബി , നവനീത് വാരിയർ, അനിൽ കുമാർ. കെ എന്നിവർ സംസാരിച്ചു. എ. വിജയകുമാർ നന്ദി പറഞ്ഞു. ചടങ്ങിൽ ഉന്നത വിജയം നേടിയ എസ് എസ് എൽ സി , പ്ലസ് ടൂ വിജയികളെ അനുമോദിച്ചു.
പ്രാദേശിക വാർത്തകൾ Whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇
https://chat.whatsapp.com/JxMmTTWxnqh1xGFJACdGjt

Share this News