Share this News

ചിറ്റിലംചേരി MNKM ഹൈസ്ക്കൂളിൽ ഹിന്ദി ക്ലബ്ബ് രൂപികരിച്ചു
ചിറ്റിലംചേരി MNKM ഹൈസ്ക്കുളിൽ ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബ് രൂപികരിച്ചു. മുൻ ഹിന്ദി അദ്ധ്യാപകനും ഹിന്ദി പ്രചാരകനും ആയ K.R. സുബ്രഹ്മണ്യൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്സ്ട്രസ്സ് എ.ബിന്ദു അദ്ധ്യക്ഷ വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം.രതീഷ് ,ഹിന്ദി അദ്ധ്യാപകരായ സിജോ ജോൺ ജാൻസി, അനഘ, വിഷ്ണു എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം K. ജോതി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Share this News