കിഴക്കഞ്ചേരിയിൽ കിണറ്റിൽ കുടുങ്ങിയ പന്നികളെ രക്ഷപ്പെടുത്തി

Share this News


കിണറ്റിൽ കുടുങ്ങിയ പന്നികളെ രക്ഷപ്പെടുത്തി

കിഴക്കഞ്ചേരി പഞ്ചായത്തിൽ വാൽകുളമ്പ് മണ്ണാംകുളമ്പിൽ കാണിയാടാൻ പൗലോസിന്റെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് കഴിഞ്ഞ ദിവസം പന്നികൾ പെട്ടിരുന്നത്. വടക്കഞ്ചേരി സെക്ഷൻ പോസ്റ്റ് ഓഫീസർ സലീമിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് അംഗങ്ങളാണ് രണ്ടു പന്നിയെയും രക്ഷപ്പെടുത്തിയത്. ജയഭാരതിന്റെ അടുത്തുള്ള പാമ്പ് പിടുത്തക്കാരൻ മുഹമ്മദ്അലിയാണ് പന്നികളെ കുടുക്കിട്ട് മുകളിൽ കയറ്റിയത്. നാല് ദിവസമായി കുടുങ്ങി കിടന്ന പന്നിയെ കയറ്റി വിടണമെന്നാവശ്യപ്പെട്ട് പൗലോസും നാട്ടുക്കാരും പലപ്രാവശ്യം പഞ്ചായത്തിനെയും ഫോറസ്റ്റിനേയും അറിയിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഇന്ന് രാവിലെ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പോത്തുണ്ടിയിലെ ചെക്ക്പോസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ വന്ന അവസരത്തിൽ പത്രപ്രവർത്തകർ ഈ കാര്യം വിശദീകരിച്ചത്. ഉടൻ തന്നെ പന്നികളെ കയറ്റി വിടുന്നതിന് നടപടി എടുക്കാൻ തയ്യാറായത്. ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് വടക്കഞ്ചേരി അപ്ഡേഷനാണ്.


Share this News
error: Content is protected !!