Share this News
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

വില്ലൻ വളവിലും മന്മദ് പടിയിലും ടാറിംഗ് ചെയ്ത് നിർമ്മാണ കമ്പനി ഇവിടെ ടാറിംഗ് ചെയ്യുക സിഗ്നൽ വെക്കുക എന്ന് നിരന്തരം അപ്ഡേഷനിൽ വാർത്ത ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് രണ്ട് ഭാഗത്ത് ടാറിംഗ് ചെയ്തത് മന്മദ് പടിയിൽ നിലവിലെ റോഡ് പൊളിച്ച് മാറ്റിയാണ് ചെയ്തത് .

. നല്ല രീതിയിൽ ചെയ്യാനാണ് ഉദ്ധേശമെങ്കിൽ മണ്ണുത്തി -മുതൽ വടക്കൻഞ്ചേരി വരെ പല ഭാഗങ്ങളും പൊളിച്ച് പണിയേണ്ടി വരുമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ അറയിച്ചു.കഴിഞ്ഞ മൂന്ന് വർഷങ്ങളിലും ശക്തമായ ജനകീയ പ്രതിഷേധത്തിന് ഒടുവിൽ മാത്രമാണ് ടാറിംഗ് നടന്നത്. ആറരകോടിയുടെ പണികൾ തുടങ്ങാത്തതിൽ ജനങ്ങളുടെ ഇടയിൽ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്


Share this News