പുതുക്കോടിനെ ചുവപ്പിച്ച് LDF ന്റെ ആഹ്ലാദ പ്രകടനം പത്ത് വർഷത്തിന് ശേഷം LDF പഞ്ചായത്ത് ഭരണം തിരിച്ച് പിടിച്ചു.

Share this News

പുതുക്കോടിനെ ചുവപ്പിച്ച് LDF ന്റെ ആഹ്ലാദ പ്രകടനംപത്ത് വർഷത്തിന് ശേഷം പഞ്ചായത്ത്‌ ഭരണം തിരിച്ചു പിടിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയാഹ്ലാദ പ്രകടനം സംഘടിപ്പിച്ചു.
പഞ്ചായത്ത്‌ സെന്റർ ൽ നിന്നും ആരംഭിച്ച പ്രകടനം മാർലാട് തെരുവ് – അഞ്ചുമുറി ജംഗ്ഷൻ – തിരികെ പഞ്ചായത്ത്‌ സെന്റർ ൽ അവസാനിച്ചു.
LDF നേതാക്കളായ എംകെ ചന്ദ്രൻ, പി എം അലി, കെ എൻ സുകുമാരൻ മാസ്റ്റർ തുടങ്ങിയവർ അഭിവാദ്യങ്ങൾ നേർന്നു.
തുടർന്നു ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീധരൻ, പഞ്ചായത്ത്‌ മെമ്പർ ബിനീഷ് തുടങ്ങിയവർ നന്ദി രേഖപ്പെടുത്തി.
LDF മുന്നോട്ടു വച്ച ജനകീയ പ്രകടന പത്രിക പ്രകാരം ജനങ്ങൾക്കായി ഭരണ സമിതി നിലകൊള്ളുമെന്നു പഞ്ചായത്ത്‌ മെമ്പർ ബിനീഷ് പ്രസ്താവിച്ചു.
ഭരണ സമിതിയുടെ സത്യ പ്രതിജ്ഞ ഡിസംബർ 21 തിങ്കളാഴ്ച കാലത്ത് നടക്കുന്നതാണ്.

പരസ്യം

Share this News
error: Content is protected !!