ലോക സമാധാന ദിനാചരണത്തിന്റെ ഭാഗമായി പ്രാവുകളെ വെൺമയുടെ ആകാശത്തിലേക്ക് പറത്തി പ്ലാച്ചിക്കുളമ്പ് ജി.എൽ.പി.സ്ക്കൂൾ

Share this News

ലോക സമാധാന ദിനാചരണത്തിന്റെ ഭാഗമായി സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവുകളെ വെൺമയുടെ ആകാശത്തിലേക്ക് പറത്തി പ്ലാച്ചിക്കുളമ്പ് ജി.എൽ.പി.സ്ക്കൂൾ

കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. വാർഡ് മെമ്പർ മറിയകുട്ടി ജോർജ് അദ്ധ്യക്ഷയായി.

യുദ്ധങ്ങൾ രാജ്യങ്ങൾക്കേൽപ്പിച്ച ആഘാതങ്ങൾ വളരെ വലുതാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ വളരെയധികം പേർ ജീവഹാനിക്ക് ഇരയാവുന്നു. ഓരോ രാജ്യവും വരുമാനത്തിന്റെ വലിയൊരുഭാഗം യുദ്ധകോപ്പുകൾക്കായി ചിലവഴിക്കുന്നു. യുദ്ധമില്ലാത്ത ഒരു ലോകം വിഭാവനം ചെയ്താൽ ഈ സമ്പത്തും മനുഷ്യ ശക്തിയും മനുഷ്യരുടെ ഉന്നമനത്തിനായി വിനിയോഗിക്കാൻ കഴിയും. 1981 ലാണ് ഐക്യരാഷ്ട്ര സഭ ഈ ഉദ്ദേശ്യങ്ങൾ മുൻ നിർത്തി ലോക സമാധാന ദിനം എന്നാശയം മുന്നോട്ടു വച്ചത്. വർണ്ണ വർഗ്ഗ ജാതി വിവേചനം ഇല്ലാതാക്കുക എന്നതാണ് ഈ വർഷത്തെ സമാധാന ദിന സന്ദേശം. നന്മ നിറഞ്ഞ ലോകത്തിനായി പ്രതീക്ഷ അർപ്പിക്കുകയാണ് പ്ലാച്ചിക്കുളമ്പ് ഗവൺമെന്റ് എൽ.പി.സ്കൂൾ. മുഴുവൻ വിദ്യാർത്ഥിക്കും രക്ഷിതാക്കളും വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി. H.M. സുനിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സുമിബ നന്ദി പറഞ്ഞു.


Share this News
error: Content is protected !!