പഴയവാഹനത്തിന് പുതിയ എൻജിൻ ഘടിപ്പിക്കാം;രൂപമാറ്റത്തിന് മാർഗരേഖയായി
പഴയവാഹനം പുതിയ എൻജിൻ ഘടിപ്പിക്കാം. ഷാസി പഴഞ്ചനാണെങ്കിൽ അതുമാറ്റാം. പെട്രോൾ, ഡീസൽ വാഹനങ്ങൾ പ്രകൃതിവാതകത്തിലേക്കും വൈദ്യുതിയിലേക്കും മാറ്റാം. അംഗീകാരമുള്ള കിറ്റ് ഉപയോഗിക്കണമെന്ന് മാത്രം. അംഗീകൃത സ്ഥാപന ങ്ങളിൽനിന്നുള്ള സാക്ഷ്യപത്രം ഉൾപ്പെടെ അപേക്ഷനൽ കിയാൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തി നൽകും. ഇതുൾപ്പെടെ വാഹനങ്ങളിൽ അനുവദനീയമായ മോടിപിടിപ്പിക്കലുകൾക്കുള്ള (ഓൾട്ടറേഷൻ) മാർഗനിർദേശങ്ങൾ മോട്ടോർ വാഹനവകുപ്പ് പരസ്യപ്പെടുത്തി. അതേകമ്പനിയുടെ എൻജിനും ഷാസിയും മാറ്റിവെക്കാനാണ് അനുമതി.
ഇവ അനുവദിക്കില്ല
റോഡ് സുരക്ഷയെ ബാധിക്കാനിടയുള്ള മോടിപിടിപ്പിക്കൽ, ടയർ അളവ്, ലൈറ്റ്സ്, അളവുകൾ, ടയറിൽ നിന്നും മുന്നിലേക്കും പിന്നിലേക്കുള്ള തള്ളിനിൽക്കുന്ന ഭാഗം (ഓവർഹാങ്), ബ്രേക്ക്, സ്റ്റിയറിങ്, സൈലൻസർ എന്നിവയിലെ മാറ്റം.
അനുമതിയുള്ളവ
അടിസ്ഥാന മോഡലിൽ വാ ഹനനിർമാതാവ് നിഷ്കർ ഷിച്ചുള്ള വസ്തുക്കൾ ഉപ യോഗിച്ചുള്ള നവീകരണം. സ്കൂൾ ബസുകളുടെ ഉൾവശം സ്കൂൾകുട്ടികൾക്ക് സൗകര്യ പ്രദമായവിധം മാനദണ്ഡം പാ ലിച്ച് മാറ്റംവരുത്താം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/CVZuio3lcij4yG5dqtqxOo