കുട്ടപ്പമാരാർക്കും അനിയൻ മാരാർക്കും പണ്ടാരത്തിൽ-കുമരപുരം സ്മാരകപുരസ്കാരം

Share this News

കുട്ടപ്പമാരാർക്കും അനിയൻ മാരാർക്കും പണ്ടാരത്തിൽ-കുമരപുരം സ്മാരകപുരസ്കാരം

വാദ്യകലാ ആചാര്യ ന്മാരായിരുന്ന പണ്ടാരത്തിൽ കുട്ടപ്പൻ മാരാർ, കുമരപുരം അപ്പുമാരാർ എന്നിവരുടെ സ്മരണാർത്ഥം കുമരപുരം പണ്ടാരത്തിൽ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിമിലപ്രമാണി കേളത്ത് കുട്ടപ്പമാരാർക്കാണ് പണ്ടാരത്തിൽ കുട്ടപ്പൻ മാരാർ സ്മാരക പുരസ്കാരം. സുവർ ണമുദ്രയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.തിമിലപ്രമാണി കുനിശ്ശേരി അനിയൻ മാരാർ കുമരപുരം അപ്പുമാരാർ സ്മാരക പുരസ്കാരത്തിനും അർഹനായി. 15,151 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്ക്കാരം.പുരസ്കാരങ്ങൾ ഒക്ടോബർ 23-ന് ഞായറാഴ്ച തൃപ്രയാറിൽ വെച്ചു നൽകുമെന്ന് ട്രസ്റ്റ് ഭാര വാഹികളായ കുമരപുരം ബാലകൃഷ്ണൻ മാരാർ, ചേറുശ്ശേരി പണ്ടാരത്തിൽ കുട്ടൻമാരാർ എന്നിവർ അറിയിച്ചു.


Share this News
error: Content is protected !!