കിഴക്കഞ്ചേരി പഞ്ചായത്തിലെ നാല് വാർഡുകളിലെ ജനങ്ങൾക്ക് കുടിവെള്ളമില്ല ; ടാപ്പിൽ നിന്ന് കാറ്റ് വന്നാലും വെള്ളം വന്നില്ലെങ്കിലും വാട്ടർ ബില്ലിന് മുടക്കവുമില്ല

Share this News

കിഴക്കഞ്ചേരി പഞ്ചായത്തിലെ നാല് വാർഡുകളിലെ ജനങ്ങൾ കുടിവെള്ളം കിട്ടാതെ ദുരിതത്തിൽ കണിച്ചിപരുത, വെള്ളിക്കുളമ്പ് , ലവണപാടം, ഒറവത്തൂർ, പനംകുറ്റി, പെരുംതുമ്പ , വാല്‍ക്കുളമ്പ് തുടങ്ങിയ പ്രദേശത്തെല്ലാം കുടിവെള്ളം കിട്ടാത്തസ്ഥിതിയാണുള്ളത്. വേനല്‍ തുടങ്ങുംമുമ്പേ കിഴക്കഞ്ചേരി പഞ്ചായത്തിലെ
പത്ത്, പതിനാറ്, പതിനേഴ്, പതിനെട്ട് വാർഡുകൾ ഉൾപ്പെട്ട സ്ഥലങ്ങളിലാണ്
കുടിവെള്ളക്ഷാമം.

പിട്ടുക്കാരികുളമ്പിലെ വാട്ടർ ടാങ്ക്


      പിട്ടുക്കാരികുളമ്പിലുള്ള ടാങ്കിലേക്കുള്ള വെള്ളത്തിന്റെ സ്രോതസായ കുഴൽ കിണറിൽ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ വാട്ടർ കണക്ഷനുള്ള 350 വീടുകളിൽ ടാപ്പ് തുറന്നാൽ കാറ്റ് മാത്രമാണ് വരുന്നത്. എന്നാൽ കാറ് വന്നാലും വെള്ളം വന്നില്ലെങ്കിലും ബില്ല് കൃത്യമായി അടച്ചേ പറ്റു.
      കുടിവെള്ള ക്ഷാമത്തിന്‍റെ ഇരകളാകുന്നവർ കൂടുതല്‍പേരും കൂലിപ്പണിക്കു പോകുന്നവരാണ്. പണി കഴിഞ്ഞു വൈകുന്നേരം വന്നാണ് വെള്ളത്തിനായി നെട്ടോട്ടമൊടേണ്ടത് .സാമൂഹ്യ പ്രവർത്തകനായ വി എം സുലൈമാന്റെ നേതൃത്വത്തിൽ ഉപഭോക്താക്കളിൽ നിന്ന് ഒപ്പ് ശേഖരണം നടത്തി പഞ്ചായത്തിലും മറ്റും പല തവണ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണു നാട്ടുകാരുടെ പരാതി.കളക്ടർക്കും പരാതി കൊടുത്തിട്ടുണ്ട്. പുതിയ ബോർവെൽ കുഴിച്ചു ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് ശ്രമമെന്ന് വാർഡ് മെമ്പർ പോപ്പി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!