കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ ലഹരി വിമുക്ത റാലി നടത്തി

Share this News

കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസ് ഭരണസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബാലസഭ കുട്ടികളെ ഉള്‍പ്പെടുത്തി ലഹരി വിമുക്ത റാലിയും ലഹരി ഉപയോഗം കുറയ്ക്കുന്നതിനായുള്ള ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനില്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയിലും സമൂഹത്തിലും ലഹരിവിരുദ്ധ സന്ദേശമെത്തിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളുടെ റാലിയടക്കം സംഘടിപ്പിച്ചതെന്നും സ്‌കൂള്‍തലത്തില്‍ ഇതിനായി ജനജാഗ്രത സമിതികള്‍ രൂപീകരിച്ചതായും അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ലഹരി വിമുക്ത പ്രതിജ്ഞയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സാജന്‍ പദ്ധതി വിശദീകരണവും നടത്തി.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ രാമചന്ദ്രന്‍ അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. ഷാജിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. രമ, പഞ്ചായത്തംഗങ്ങളായ ടി. സഞ്ജന, പി.സി രാഹുല്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രമീള, ബാലസഭ കോര്‍ഡിനേറ്റര്‍ ജിജി എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!