
ആലത്തൂർ ഉപജില്ലാ കേരള സ്കൂള്‍ ശാസ്ത്രോത്സവം 2022 ഒക്ടോബര്‍ 13,14,15 വ്യാഴം, വെള്ളി, ശനി തിയ്യതികളിലായി ജിജിഎച്ച്എസ്എസ്, എഎസ്എംഎംഎച്ച്എസ്എസ് ആലത്തൂർ എന്നീ സകൂളുകളിലായി നടക്കും. ഉപജില്ലയിലെ നൂറോളം വിദ്യാലയങ്ങളിൽ നിന്നായി മൂവായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.
സംഘാടക സമിതി യോഗം ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. ഷൈനി ഉദ്ഘാടനം ചെയ്തു. ആലത്തൂർ എഇഒ അധ്യക്ഷത വഹിച്ചു. ബിപിസി വി.ജെ. ജോൺസൺ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർമാരായ എൻ. നജീബ്, വി. കനകാംമ്പരൻ, എസ്. ഫസീല, എച്ച് ഫോറം കൺവീനർ കെജി പവിത്രന്‍, കൺവീനർമാരായ കെ. ജഗദീഷ് (പ്രോഗ്രാം), എകെ ജയകുമാർ (ഭക്ഷണം), പിപി മുഹമ്മദ് കോയ (പ്രചരണം), സി. രണദിവെ (സ്വീകരണം), വിനു മുരളീധരൻ (അക്കമഡേഷൻ), പോൾ വർഗ്ഗീസ് (അച്ചടക്കം), പി.എസ്.ഇസ്ഹാഖ് (വെൽഫയർ), രാമദാസ് (ശബ്ദം, വെളിച്ചം) എം എസ് കരീം മസ്താൻ, പിഎസ് മീരാൻഷ, സി. ഭവദാസ് (പിടിഎ പ്രസിഡൻ്റ്, ASMHSS ആലത്തൂർ), എസ്.സറീന (പിടിഎ പ്രസിഡൻ്റ്, ജിജിഎച്ച്എസ്എസ് ആലത്തൂർ) പ്രസംഗിച്ചു. ജനറൽ കൺവീനറും ജിവിഎച്ച്എസ്എസ് പ്രിൻസിപ്പളുമായ ബി പ്രസാദൻ സ്വാഗതവും, പി ശാന്തകുമാരി (പ്രധാന അധ്യാപിക, ജിജിഎച്ച്എസ് ആലത്തൂർ) നന്ദിയും പറഞ്ഞു.
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/KaxkVnGzO807JiH65XjrDq
