ദേശീയപാത വീണ്ടും ടാർ ചെയ്തപ്പോൾ സ്റ്റോപ്പ്മാർക്കും സീബ്രാ ലൈനും ഇല്ലാതായത് അപകടകരം

Share this News

സ്റ്റോപ്പ്മാർക്കും സീബ്രാലൈനും ഇല്ലാത്ത ആലത്തൂർ സ്വാതി കവല

ദേശീയപാത വീണ്ടും ടാർ ചെയ്തപ്പോൾ സ്റ്റോപ്പ്മാർക്കും സീബ്രാ ലൈനും ഇല്ലാതായത് അപകടകരം

വടക്കഞ്ചേരി മുതൽ വാളയാർ വരെയുള്ള ദേശീയ പാത വീണ്ടും ടാർ ചെയ്തപ്പോൾ ‘വെള്ളവര’ ഇല്ലാതായി. പാത ഇരട്ട വരിയായി വേർതിരിക്കുന്ന നടുവിലേയും രണ്ട് വശങ്ങളിലേയും വെള്ളവരകൾ, കാൽനടയാത്രക്കാർക്ക് പാത മുറിച്ചുകടക്കാനുള്ള സീബ്രാലൈൻ, വാഹനം നിർത്താനുള്ള വര, യുടേൺ എടുക്കുന്നതിന് അനുവദിച്ചിട്ടുള്ള ഭാഗത്ത് ഇതിനായി വേർതിരിക്കുന്ന ഭാഗത്തെ വരകൾ എന്നിവയെല്ലാം ഇല്ലാതായി. സർവ്വീസ് പാതയിലെ സ്ഥിതിയും വ്യത്യസ്തമല്ല.

തിരക്കുള്ള സമയത്ത് വാഹനങ്ങൾക്ക് ക്രമമായി പോകാനും സുരക്ഷിതമായി മറികടക്കാനും വെള്ളവരയാണ് കൃത്യമായ മാർഗ്ഗ നിർദ്ദേശമാകുന്നത്. ഇരുചക്ര വാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കും പാതയോരം ചേർന്ന് പോകാൻ വശങ്ങളിലുള്ള വരയാണ് ആശ്രയം.
യു ടേൺ അടയാളവുമില്ല
വാഹനങ്ങൾ വേഗതയിൽ പോകുന്ന വരിയിൽ നിന്ന് യു ടേൺ എടുത്ത് മറുവശത്തേക്ക് പോകാനുള്ള ഭാഗം പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാത്രമേ സുരക്ഷിത യാത്ര സാധ്യമാകൂ. പലേടത്തും ഇത് മാഞ്ഞുപോയതിനാൽ യുടേൺ എടുക്കേണ്ട ഭാഗമാണെന്ന് അറിയാതെ വാഹനങ്ങൾ വലതു വശത്ത് വീതിയുണ്ടെന്ന് ധാരണയിൽ വരികയും യുടേൺ എടുത്ത് പോകുന്ന ഭാഗത്ത് പാതയുടെ നടുവിലുള്ള കോൺക്രീറ്റ് ഡിവൈഡറിൽ ഇടിക്കുകയും ചെയ്യുന്നു. എരിമയൂർ തോട്ടുപാലത്ത് രണ്ടാഴ്ചക്കിടെ ഇത്തരത്തിൽ മൂന്ന് അപകടങ്ങൾ ഉണ്ടായി. യാത്രക്കാർക്ക് കാര്യമായ പരിക്കേറ്റില്ലെങ്കിലും വാഹനങ്ങൾക്ക് കാര്യമായ കേട് പാട് പറ്റി.


ഒരുമാസത്തിനിടെ രണ്ട് അപകട മരണം
ഒരുമാസത്തിനിടെ എരിമയൂരിലും ആലത്തൂരിലും രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടങ്ങൾ പാതയിൽ വെള്ള വര മാഞ്ഞതിനാൽ വരി തെറ്റിച്ച് എത്തിയ വാഹനങ്ങൾ മൂലമാണ്. എരിമയൂർ മേൽപ്പാലത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് കാറിടിച്ച് വീഴുകയും പിന്നാലെ വന്ന കണ്ടെയ്‌നർ ലോറി കയറി മരിച്ചതും ആലത്തൂർ വാനൂരിൽ ഓട്ടോറിക്ഷയുടെ പിന്നിൽ കാർ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചതും ഇത്തരത്തിലുണ്ടായ അപകടങ്ങളാണ്.
വൈകിയത് മഴമൂലം
ദേശീയപാതയുടെ അറ്റകുറ്റപ്പണി മഴക്കിടെയാണ് നടത്തിയത്. ചില ഭാഗങ്ങളിൽ പണി ബാക്കിയുണ്ട്. പ്രത്യേക മിശ്രിതം നിശ്ചിത ചൂടിൽ യന്ത്ര സഹായത്തോടെയാണ് പാതയിൽ വെള്ളവരയിടുക. മഴയില്ലാത്തപ്പോഴേ ഇത് ചെയ്യാനാകൂ. ഉടൻ ഇതിനുള്ള നടപടിയെടുക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!