തുരങ്ക പാതകൾ തുറക്കാൻ വൈകുന്ന സാഹചര്യത്തിൽ കുതിരാനിലെ അപകടങ്ങൾ ഇല്ലാതാക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കുതിരാൻ ജനകീയ കൂട്ടായ്മ ഗവ.ചീഫ് വിപ്പ് കെ.രാജൻ (ഒല്ലൂർ എം എൽ എ ) യ്ക്ക് നിവേദനം നൽകി.
നിലവിലെ കുതിരാൻ റോഡ് വീതി കൂട്ടി മെക്കാഡം മോഡൽ ടാറിംഗ് നടത്തുക.
രാത്രികാലങ്ങളിൽ മതിയായ വെളിച്ചം ഉറപ്പാക്കുക.
കുതിരാൻ മേഖലയിൽ പ്രവേശിക്കുന്ന എല്ലാ വാഹനങ്ങൾക്കും വേഗത നിയന്ത്രണം ഏർപ്പെടുത്തുക
കുതിരാനിലൂടെ അമിത വേഗത്തിലും അപകടമാവിധം വാഹനം ഓടിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കുക
സ്പീഡ് നിയന്ത്രണ ക്യാമറകൾ സ്ഥാപിക്കുക
സൂചനാ ബോർഡുകളും സുരക്ഷ വേലികളും ഉടൻ സ്ഥാപിക്കുക
ഗതാഗത കുരുക്ക് ഉള്ളപ്പോൾ ലൈൻ ട്രാഫിക് പാലിക്കാതെ
ഓപ്പോസിറ്റ് ട്രാക്കിൽ കൂടി കുത്തി കയറ്റി കുരുക്ക് രൂക്ഷം ആക്കുന്നവർക്ക് എതിരെയും നടപടി എടുക്കുക
മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കുക
പോലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കുക
എന്നീ ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് നിവേദനം നൽകിയത്
കൂട്ടായ്മ ചെയർമാൻ എൻ.സി രാഹുൽ, കൺവീനർ ഐ വി സാംജി, ലിമോ ഇരട്ടിയാനിക്കൽ, സുജീഷ്, ലിമോദ്, സജി ജെ .പി. എസ്., ജോയ് പൂവത്തിങ്കൽ എന്നിവരാണ് നിവേദനം നൽകിയത്.