വടക്കഞ്ചേരി: മംഗലംഡാമില്‍ 60 വര്‍ഷത്തിലധികം പഴക്കമുള്ള തകര്‍ന്നു വീഴാരായ ബസ് കാത്തുനില്‍പ്പുകേന്ദ്രം പൊളിച്ചുമാറ്റണമെന്ന് ആവശ്യമുയരുന്നു. കാലപ്പഴക്കം മൂലം മിക്ക ഭാഗങ്ങളും തകര്‍ന്ന് ഏതു സമയവും നിലംപൊത്താരായ കാത്തുനില്‍പ്പുകേന്ദ്രമാണ് സമീപവാസികള്‍ക്ക് ഭീഷണിയായി മാറിയത്. തകര്‍ന്നു വീഴാരായി കാത്തുനില്‍പ്പുകേന്ദ്രം പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഇരുമ്പു തൂണ്‍ വെച്ച് മേല്‍ഭാഗം താങ്ങി നിര്‍ത്തിയിരിക്കുകയാണ്. ശക്തമായ മഴപ്പെയുന്നതോടെ മിക്ക ഭാഗങ്ങളും ചേര്‍ന്നൊലിക്കുന്നതിനാല്‍ ബസ് കാത്തുനില്‍ക്കാനോ, ധൈര്യത്തോടെ അകത്ത് കയറി നില്‍ക്കാനോ കഴിയാത്ത സ്ഥിതിയാണ്. മഴവെള്ളം അകത്ത് വീഴാതിരിക്കാന്‍ ടാര്‍പ്പോളിന്‍കൊണ്ട് മൂടിയിരിക്കുകയാണ്. ബസ് കാത്തുനില്‍പ്പുകേന്ദ്രമുള്ള സ്ഥലത്ത് കഴിഞ്ഞ 20 വര്‍ഷമായി ബസ് സ്‌റ്റോപ്പ് ഇല്ലാത്തതിനാല്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇതുമൂലം സാമൂഹ്യവിരുദ്ധരുടെ താവളമാക്കി മാറ്റിയതും പ്രദേശവാസികള്‍ക്ക് ദുരിതമായിമാറി. വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന രീതിയില്‍ നവീകരിക്കുവാനോ, പൂര്‍ണ്ണമായും പൊളിച്ചുനീക്കി അപകടാവസ്ഥ മാറ്റുവാനോ നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് പരാതി നല്‍കി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fol3oLDp5EWEojcOdychnW