ഡിജിറ്റൽ റീ-സർവേയിലൂടെ
അടുത്ത നാല് വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ റീ-സർവേ നടപടികളും പൂർത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു.കുലുക്കല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ റീ-സർവേ നടപടികൾക്കായി സർക്കാർ 850 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനുവേണ്ട ആധുനിക സജ്ജീകരണങ്ങൾ എല്ലാം ഒരുക്കി കഴിഞ്ഞു.
റീ-സർവേ നടപടികൾക്ക് വേണ്ടി 4800 താത്കാലിക ജീവനക്കാരെ ഡിസംബർ മാസത്തോടെ നിയമിക്കും. ഡിജിറ്റൽ സർവേയിലൂടെ ആരുടെയും ഒരു തുണ്ട് ഭൂമി പോലും നഷ്ടമാവില്ലെന്നും ഇതോടെ ഇന്ത്യയിലാദ്യമായി ഇന്റഗ്രേറ്റഡ് പോർട്ടൽ ആയി എന്റെ ഭൂമി എന്ന സംവിധാനം നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം ശക്തമാവുമ്പോഴാണ് റവന്യൂ വകുപ്പിന്റെ പ്രവർത്തനം ജനകീയമാവുക. ഇതിനായി വില്ലേജ് മുതൽ തഹസിൽദാർ, കലക്ടർ, സെക്രട്ടറിയേറ്റ് തുടങ്ങി മുഴുവൻ സംവിധാനങ്ങളെയും ഒറ്റ ശൃംഖലയിലാക്കി പ്രവർത്തനം മെച്ചമാക്കുമെന്നും മന്ത്രി പറഞ്ഞു.
മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷനായ പരിപാടിയിൽ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സജിത വിനോദ്, കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. രമണി, വൈസ് പ്രസിഡൻ്റ് ടി.കെ ഇസഹാഖ്, ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. ഷാബിറ, കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ബാലഗംഗാധരൻ, എം. വിനോദ് കുമാർ, പി. കെ സുഭാഷ്, ജില്ലാ കലക്ടർ മൃൺമയി ജോഷി, ഒറ്റപ്പാലം സബ് കലക്ടർ ഡി. ധർമ്മലശ്രീ തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ Whatsapp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fol3oLDp5EWEojcOdychnW