നിരോധനം ലംഘിച്ചു കൊണ്ടുവന്ന പന്നികളെ കർഷകർ പിടിച്ചെടുത്തു
ആഫ്രിക്കൻ പന്നിപ്പനി കേരളത്തിൽ വ്യാപിച്ച സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പന്നികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സർക്കാർ നിരോധിച്ച് ഉത്തരവായിട്ടുണ്ട്. എന്നാൽ ഇതു മറികടന്ന് കേരളത്തിലേക്ക് വ്യാപകമായി പന്നികളെ നടത്തുന്നുണ്ട്. ഇടുക്കി ഉൾപ്പെടെ ഒട്ടേറെ ജില്ലകളിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കർഷകർ അതിർത്തിയിൽ പന്നികളെ കൊണ്ടുവരുന്ന വാഹനം തടയാൻ രംഗത്തിറങ്ങിയത്.
ഇത്തരത്തിൽ പന്നികളെ കൊണ്ടുവന്ന വാഹനം പന്നിയങ്കര ടോൾ പ്ലാസയിൽ നിന്ന് പിടികൂടി അവരെ പിന്തുടർന്ന് കോതമംഗലത്ത് പന്നികളെ കൊല്ലുന്ന സ്ഥലത്ത് പന്നി കർഷകർ എത്തിക്കുകയായിരുന്നു
ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കർഷകരുടെ ഈ നീക്കം
ഏതാനും ആഴ്ചകളായി കർഷകർ വാളയാർ മുതൽ അങ്കമാലി വരെ എല്ലാ ദിവസവും രാത്രി സ്‌ക്വാഡ് പരിശോധന LSFA യുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
സംസ്ഥാന ഭാരവാഹികളായ ആൻസെൻ ഡേവിഡ് ,ഹാരിസൺ,മെജോ ഫ്രാൻസിസ് ,ബേബി കോഴിക്കോട് ,ജിൽസൺ കൂടരഞ്ഞി ,
ജിജോ ഇമ്മാനുവൽ ,സാബു നെമ്മാറ ,ബിനു,സോജി ,ആഷ്‌ലിൻ,പ്രകാശ് , തുടങ്ങിയവർ നേതൃത്വം നൽകി
Vadakkenchery updation വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/Fol3oLDp5EWEojcOdychnW