
കാരപ്പാടം സോഷ്യൽ വെൽഫെയർ അസോസിയേഷൻ ലൈബ്രറിയിൽ അർദ്ധ ദിന സെമിനാർ നടത്തി
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ പീപ്പിൾ സർവ്വീസ് സൊസൈറ്റി പാലക്കാട് (പി.എസ്.എസ്. പി.) ജില്ലയിൽ നടത്തുന്ന സർവീസ് പ്രോവൈഡിംഗ് സെൻ്ററും,ഫാമിലി കൗൺസിലിംഗ് സെൻ്ററും,കാരപ്പാടം സോഷൃൽ വെൽഫെയർ അസോസിയേഷൻ ലൈബ്രറിയും സംയുക്തമായി ലൈബ്രറിയിൽ വെച്ച് അർദ്ധദിന സെമിനാർ നടത്തി.എസ്. പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാദർ ജസ്റ്റിൻ കോലംകണ്ണി പരിപാടി ഉദ്ഘടാനം ചെയ്തു. ജില്ലാ വുമൺ പ്രൊട്ടെക്ഷൻ ഓഫീസർ ലൈജു വി.എസ്. ക്ലാസെടുത്തു.ഭൂമിക കൗൺസിലർ ഷൈലു, ജനമൈത്രി പോലീസ് ഷക്കീർ, രാമനാഥൻ , ലൈബ്രറി പ്രസിഡന്റ് സുനിൽ മാസ്റ്റർ, ലൈബ്രറി എക്സിക്യൂട്ടിവ് പി.കെ.മുരളി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. സന്തോഷ് അറക്കൽ സോപ്പ് നിർമ്മാണം പരിശീലനം നൽകി. ലൈബ്രറി സെക്രട്ടറി വി. വിജയൻ അധ്യക്ഷത വഹിച്ചു. ജെ. എസ്. എസ് കോഡിനേറ്റർ ജോയ് അറക്കൽ സ്വാഗതവും,അഡ്വക്കേറ്റ് ശരണ്യ നന്ദിയും പറഞ്ഞു.
