അർജന്റീന ഫൈനലിൽ

Share this News

അർജന്റീന ലോകകീരിടത്തിന് ഒരടി മാത്രം അകലത്തിൽ. മുപ്പത്തിനാലാം മിനിറ്റിൽ പെനാലിറ്റിയിൽ നിന്നാണ് മെസ്സി ആദ്യ ഗോൾ അടിക്കുന്നത്.16-ാം മിനിറ്റില്‍ ക്രൊയേഷ്യ മത്സരത്തിലെ ആദ്യ കോര്‍ണര്‍ കിക്ക് നേടിയെടുത്തു. 25-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ ലോങ്‌റേഞ്ചര്‍ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് തട്ടിയകറ്റി.പന്തുമായി മുന്നേറിയ ജൂലിയന്‍ അല്‍വാരസിനെ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് ഫൗള്‍ ചെയ്തു. പിന്നാലെ ലിവാകോവിച്ചിന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കുകയും അര്‍ജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിക്കുകയും ചെയ്തു. 34-ാം മിനിറ്റിൽ മെസിയുടെ വെടിയുടെ കണക്കെയുള്ള ഷോട്ട് ഗോൾ വല കുലുക്കി.ഈ ഗോളോടെ മെസ്സി അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി. 11 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഈ ലോകകപ്പിൽ മെസി നേടുന്ന 5-ാം മത്തെ ഗോളാണിത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/GHBywu9UGa01oFJoKsDFxo


Share this News
error: Content is protected !!