Share this News

വള്ളിയോട് സെന്റ് മേരിസ് ഐടിഐ യിലെ വിദ്യാർത്ഥികൾ നിർമ്മിച്ച പുൽക്കൂട് ശ്രദ്ധേയമാകുന്നു
തികച്ചും ഉപയോഗശൂന്യമായ വാഹനങ്ങളുടെ
സ്പാർക്ക് പ്ലഗ് ,ക്ലച്ച് പ്ലേറ്റ്, പ്രഷർ പ്ലേറ്റ് ,
ബെയറിങ്ങുകൾ, ബ്രേക്ക് ഷൂ എൻജിൻ വാൽവുകൾ, നട്ട് ബോൾട്ടുകളും സ്ക്രാപ്പ് ഷീറ്റുകൾ, ലോറിയുടെ ടയർ ചെയ്നുകൾ . ചെയിൻ സ്പോക്കറ്റുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ പൂൽക്കൂട് നിർമ്മിച്ചത്.

അധ്യാപകരായ സാജു ജോബിൻ ,ജോമിൻ, മെൽവിൻ ,എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ
അമൽ , ബിനിൽ , ജിത്തു , ജീവൻ , ആൽബിൻ ,സഞ്ജയ്, ധനുഷ് ബിനോയ് ,ജിതിൻ, എന്നിവരാണ് പൂൽക്കൂട് വികസിപ്പിച്ചെടുത്തത്.നൈപുണ്യ തൊഴിൽ മേഖല രംഗത്ത് ഇതുപോലെയുള്ള കുട്ടികളുടെ കഴിവുകൾ വികസിപ്പിച്ചെടുക്കേണ്ടത് വളരെ അനിവാര്യമാണെന്ന് പ്രിൻസിപ്പാൾ ഫാദർ അനു കളപ്പുരക്കൽ പറയുകയുണ്ടായി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/GHBywu9UGa01oFJoKsDFxo

Share this News