
AKPWA ആലത്തൂർ താലൂക്ക് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ആലത്തൂർ സ്റ്റേഷൻ എസ്. ഐ അരുൺ കുമാർ നിർവഹിച്ചു. പെയിന്റിംഗ് തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി കക്ഷി രാഷ്ട്രീയ ജാതി-മത ലിംഗവർണ്ണ വർഗ്ഗഭേദമെന്യേ പെയിന്റിംഗ് മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളി വർഗ്ഗത്തിന്റെ ഉന്നതി ഒരുമിച്ചുനിന്നെ സാധ്യമാവൂ എന്നു മനസ്സിലാക്കി AKPWA (CITU), AKPC (INTUC) AKPTU (AITCU), SPTU(STU), തുടങ്ങിയ ട്രേഡ് യൂണിയനുകളുടെ പിൻബലത്തിൽ ഐക്യട്രേഡ് യൂണിയൻ സംവിധാനത്തിൽ സംഘടിതരായി ശക്തരാകുവാൻ ഓരോ പെയിന്റിംഗ് തൊഴിലാളികളും മുന്നോട്ടു വരണം.

മാരകമായ കെമിക്കലും അപകടം നിറഞ്ഞ തൊഴിൽ സാഹചര്യങ്ങളുമായി ദിനംപ്രതി ഇടപഴകി ജീവിത വൃത്തിക്കുവേണ്ടി കഷ്ടപ്പെടുന്ന ഓരോ പെയിന്റിംഗ് തൊഴിലാളികൾക്കും കേരളത്തിലുടനീളം 850,1000,1200 യഥാക്രമം പെയിന്റിംഗ് ഹെൽപ്പർ, പെയിന്റർ, സ്കിൽഡ് പെയിന്റർ, അവരുടെ ജോലി പരിചയത്തിന്റേയും കഴിവിന്റെ അടിത്താനത്തിൽ കൂലി ഏകീകരണം നടപ്പിലാക്കിവരികയാണ്.

എന്നാൽ ആലത്തൂർ താലൂക്കിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുന്ന ആലത്തൂർ താലൂക്കിൽ പെയിന്റിംഗ് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഒരു ദിവസത്തെ കുറഞ്ഞ വേതനം 850 രൂപയായി ആലത്തൂർ താലൂക്കിലെ പെയിന്റിംഗ് തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ചിരിക്കുന്നു.ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജെനിഷ്, താലൂക്ക് പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാർ, സെക്രട്ടറി കെ. എം.ഗോപാലകൃഷ്ണൻ, ട്രഷറർ വി.മോഹൻദാസ്, ചിറ്റൂർ താലൂക്ക് പ്രസിഡന്റ് സി.ഉണ്ണിക്കഷ്ണൻ എന്നിവർ പ്രസംഗിച്ചു.ബൈക്ക് റാലിയും നടന്നു.
*Vadakkenchery updation*
https://chat.whatsapp.com/GHBywu9UGa01oFJoKsDFxo