നെല്ലിയാംമ്പതി പുല്ലുകാട് ആദിവാസി കോളനിയിലെ അങ്കണവാടി നല്ല കാറ്റ് അടിച്ചാൽ തകർന്നു വിഴും കുട്ടികൾ ഭീതിയിൽ

Share this News

നെല്ലിയാംമ്പതിപുല്ലുകാട് ആദിവാസി കോളനിയിലെ അങ്കണവാടി നല്ല കാറ്റ് അടിച്ചാൽ തകർന്നു വിഴും കുട്ടികൾ ഭീതിയിൽ

നെല്ലിയാമ്പതി: നെമ്മാറ ബ്ലോക്ക് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ പുല്ലുകാട് ആദിവാസി കോളനിയിലെ അങ്കണവാടിയാണിത്. പത്തോളം കൊച്ചുകുട്ടികളെ പഠിപ്പിക്കുന്ന അങ്കണവാടിയില്‍ യാതൊരുവിധ സൗകര്യങ്ങളുമില്ല. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഒരു ഓലപ്പുരയിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ഇവിടെയെത്തുന്ന കുട്ടികള്‍ പേടിയോടെയാണ് രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് മൂന്നരവരെ കഴിയുന്നത്. അങ്കണവാടിയും പരിസരവും കാട് പിടിച്ചുകിടക്കുകയാണ്. പാമ്പിന്റെ വിഹാര കേന്ദ്രമാണ് ഇവിടം നാലുഭാഗവും കുത്തിമറച്ചിട്ടുണ്ടെങ്കിലും പാമ്പ് ഉള്‍പ്പെടെയുളള ഇഴജന്തുക്കന്‍ ഇതിനകത്തു കയറിയാല്‍ കണ്ടുപിടിക്കാനും കഴിയില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. സ്ഥലം കിട്ടാത്തതിനാല്‍ പുതിയകെട്ടിടം നിര്‍മിക്കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ പക്ഷം. നല്ല കാറ്റ് വന്നാലും വൻ ദുരന്തം നേരിടേണ്ടിവരും . മഴ പെയ്താല്‍ വെള്ളം മുഴുവന്‍ അകത്തേക്ക് ഒഴുകും. തല്‍ക്കാലം പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച് ഉള്ളിലേക്കുള്ള വെള്ള ചോര്‍ച്ച ഇല്ലാതാക്കിയിട്ടുണ്ടെങ്കിലും തണുത്ത കാലാവസ്ഥയായതിനാല്‍ ഇതിനകത്തിരുന്ന് കുട്ടികള്‍ തണുത്തു വിറച്ചാണ് കളിക്കുകയൂം പഠിക്കുകയും ചെയ്യുന്നത്.ആദിവാസികളായതിനാല്‍ ഇത്രയൊക്കെ മതിയെന്നാണ് ഗ്രാമപഞ്ചായത്തധികൃതരും കരുതുന്നത് ഉടനെ അംഗൺ വാടി പുതുക്കിപണിയണമെന്ന ആവശ്യം കണ്ടില്ലന്ന് നടിക്കരുത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/GHBywu9UGa01oFJoKsDFxo


Share this News
error: Content is protected !!