
വണ്ടാഴി ഗ്രാമ പഞ്ചായത്തിൽ തൊഴിൽ സഭ സംഘടിപ്പിക്കുന്നു
അഞ്ചുവർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം സർക്കാർ നിർണ്ണയിച്ചിട്ടുണ്ട്. തൊഴിൽ സൃഷ്ടി എന്ന ബൃഹത്തായ ലക്ഷ്യത്തിനായി അന്തർദേശീയവും, പ്രാദേശികവുമായ തൊഴിൽ സാധ്യതകളെ പരമാവധി ഉപയോഗിക്കുന്നതിനുള്ള തൊഴിൽ ആസൂത്രണ ജനകീയ സംവിധാനമായി ‘തൊഴിൽ സഭ’ സർക്കാർ വിഭാവനം ചെയ്യുന്നു.
തൊഴിൽ തേടുന്നവർ, സ്വയം തൊഴിൽ സംരംഭകർ, തൊഴിൽദായക സംരംഭകൾ, സംരംഭ പുനരുജ്ജീവനം ആവശ്യമുള്ളവർ, സംരംഭകത്വ മികവ് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ, നൈപുണ്യ വികസനം ആവശ്യമുളളവർ എന്നിവരുടെ കൂടിച്ചേരലാണ് തൊഴിൽ സഭ വണ്ടാഴി ഗ്രാമപഞ്ചായത്തിലെ തൊഴിലന്വേഷകരെ പങ്കെടുപ്പിച്ചുകൊണ്ട് തൊഴിൽ സംരംഭക സാധ്യതകളും തൊഴിൽ പരിശീലന സാധ്യതകളും പരിചയപ്പെടുത്തി തൊഴിൽ പ്രാപിത മാക്കുന്നതടക്കമുളള സമഗ്രമായ തൊഴിൽ ആസൂത്രണം സാധ്യമാക്കുന്നതിനായി വണ്ടാഴി ഗ്രാമപഞ്ചായത്തിൽ തൊഴിൽ സഭകൾ സംഘടിപ്പിക്കുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/FqGhRZHxv32A920Ib3gI04
