
വടക്കഞ്ചേരി എസ്.എൻ.ഡി.പി. യൂണിയന്റെ നേതൃത്വത്തിൽ ഗുരുദേവ മാട്രിമോണിയൽസ് യൂണിയൻ സെക്രട്ടറി കെ. എസ്.ശ്രീജേഷ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു
എസ്. എൻ. ഡി. പി. യോഗം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന ഗുരുദേവ മാട്രിമോണിയൽസ് ന്റെ 70-ാംമത് കേന്ദ്രം വടക്കഞ്ചേരി എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനകർമ്മം യൂണിയൻ സെക്രട്ടറി കെ. എസ്.ശ്രീജേഷ് നിർവ്വഹിച്ചു. ഇതോടനുബന്ധിച്ച് വിവാഹപൂർവ്വ കൗൺസിലിംഗ് ക്ലാസ് യൂണിയൻ കേന്ദ്രീകരിച്ചുകൊണ്ട് ആരംഭിക്കുമെന്നും, തികച്ചും സേവനമനോഭാവത്തോടുകൂടിയും സുതാര്യമായുമുള്ള പ്രവർത്തനമാണ് യൂണിയൻ നടപ്പിലാക്കുവാൻ പോകുന്നതെന്നും ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.അതുകൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന BPL കാർഡ് ഉടമകളായ യുവതികൾക്ക് രജിസ്ട്രേഷൻ സൗജന്യമായിരിക്കും എന്നും അദ്ദേഹം അറിയിച്ചു. ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഈ സേവനകേന്ദ്രത്തിന്റെ ഭാഗമായി വരും നാളുകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യൂണിയൻ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

യൂണിയൻ വൈസ് പ്രസിഡന്റ് എം. ആർ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ യോഗം ബോർഡ് മെമ്പർ ആർ. ജയകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ഗുരുദേവ മാട്രിമോണിയൽസ് ചീഫ് കോർഡിനേറ്റർ ആർ. രാജേഷ് പത്തനാപുരം വിഷയാവതരണം നടത്തി. യൂണിയൻ കൗൺസിലർമാരായ വി.വി.മുരുകൻകുട്ടി, പി. എം. ഭുവനദാസ് യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് പി. എസ്. സുമിത് എന്നിവർ ആശംസകൾ അർപ്പിച്ച പരിപാടിയിയിൽ യൂണിയൻ വനിതാസംഘം പ്രസിഡന്റ് സ്മിത മോഹനൻ നന്ദി പ്രകാശിപ്പിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/FqGhRZHxv32A920Ib3gI04