Share this News

NH 544 വടക്കൻഞ്ചേരി മംഗലംപാലത്ത് ബസും ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം യാത്രക്കാർക്ക് പരുക്കേറ്റു. വടക്കേഞ്ചേരിയിൽ നിന്നും പാലക്കാട് ദിശയിലേക്ക് പോകുന്ന സ്വകാര്യ ബസും പാലക്കാട് നിന്നും തൃശ്ശൂർ ദിശയിലേക്ക് പോകുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസ് ദേശീയ പാതയിലേക്കി കയറുമ്പോൾ തൃശൂർ ഭാഗത്തേക്ക് വരുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.പരുക്ക് പറ്റിയ വരെ സമീപത്തെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ഇന്ന് വൈകുന്നേരം 6.45 ആയിരുന്നു അപകടം നടന്നത്

സിഗ്നൽ വെറും മഞ്ഞ ലൈറ്റ് മാത്രമേ ഈ ഭാഗത്ത് ഉള്ളൂ. പല പ്രതിഷേധങ്ങൾ ഉണ്ടായിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇവിടെ നിരവധി അപകടങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്



Share this News