വടക്കൻഞ്ചേരി ടൗണിൽ കുടിവെള്ളത്തിന് വേണ്ടി റോഡിൽ എടുത്ത ചാൽ പൂർവ്വസ്ഥിതിയിൽ ആക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Share this News

വാട്ടർ അതോറിട്ടിക്ക് ബോബൻ ജോർജ്ജ് നിവേദനം നൽകുന്നു.

• കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി റസ്റ്റ് ഹൗസ് മുതൽ റോയൽ ജംഗ്ഷൻ വരെയുള്ള റോഡിൽ ചാലുകീറി പണി നടന്നു വരികയാണ്. അതിന്റെ ഭാഗമായി റോഡിനിരുവശത്തും കൂട്ടിയിട്ട മണ്ണ് ഇരുവശത്ത വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും വലിയ ഭീഷണിയായ സാഹചര്യത്തിൽ എത്രയും പെട്ടന്ന് മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂനിറ്റിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി എഞ്ചിനീയർക്ക് നിവേദനം നൽകുകയും യൂനിറ്റ് പ്രസിഡണ്ട് ബോബൻ ജോർജ് കരാറുകാരനെ ഫോണിൽ ബന്ധപ്പെടുകയുമുണ്ടായതിനെത്തുടർന്ന് നാളെ സ്ഥലം പൂർവ സ്ഥിതിയിലാക്കാമെന്ന് ഉറപ്പ് ലഭിക്കുകയുണ്ടായി . ജന.സെക്രട്ടറി പി.ബാലമുരളി, ട്രഷറർ വി.എ.അബ്ദുൾ കലാം, സെക്രട്ടറി കെ.പ്രസാദ്, അബ്ദുൾ സലാം, അൻസാരി എന്നിവർ വിഷയവുമായി ബന്ധപ്പെട്ട് അധികൃതരോട് സംസാരിച്ചു.

ഇന്നത്തെ സ്വർണ്ണവില
പ്രാദേശിക വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക 9895792787

Share this News
error: Content is protected !!