ക്രിസ്തുമസ് ;ശീമ പന്നി കർഷകർ പ്രതിസന്ധിയിൽ

Share this News

വടക്കഞ്ചേരി : പാലക്കാട് ജില്ലയിലെ പന്നി വളർത്തൽ ഫാമുകളിൽ നിന്ന് തൃശ്ശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളിലേക്ക് ശീമ പന്നികളെ മാംസാംശത്തിനായി കൊണ്ടുപോകുന്നത് വ്യാപാരികൾ നിർത്തി. ജില്ലയിൽ 400 ഓളം പന്നിഫാം നടത്തുന്ന കർഷകരുണ്ട്. അയിലൂർ, മേലാർകോട്, എലവഞ്ചേരി, മുതലമട, വണ്ടാഴി, കിഴക്കഞ്ചേരി, പഞ്ചായത്തുകളിലെ പന്നി വളർത്തൽ ഫാമുകളിൽ നിന്ന് ജീവനോടെ കിലോഗ്രാമിന് 90 – 100 നിരക്കിൽ വ്യാപാരികൾ പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളിൽ തെക്കൻ കേരളത്തിലേക്ക് കൊണ്ടുപോയിരുന്നത്. വിപണിയിൽ ശീമ പന്നി മാംസത്തിന് കിലോഗ്രാമിന് 280 മുതൽ 320 വരെയാണ് വിലയുണ്ട്. എന്നാൽ അടുത്തിടെ ചില പ്രദേശങ്ങളിൽ ആഫ്രിക്കൻ പന്നിപ്പനി പടർന്നതോടെ പന്നി ഫാം ഉടമകൾ ദുരിതത്തിലായി. ചില ഫാമുകളിലെ പന്നികളെ കൂട്ടത്തോടെ മൃഗസംരക്ഷണ വകുപ്പ് കൊന്ന് കുഴിച്ചുമൂടാൻ നിർദ്ദേശിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള പന്നി വരവ് നിരോധിക്കുകയും ചെയ്തു. എന്നാൽ തമിഴ്നാട്ടിലെ വിലകുറഞ്ഞ പന്നി കടത്ത് കേരളത്തിലേക്ക് വ്യാപകമാവുകയും ജില്ലയിലെ പന്നി ഫാമുടമകൾ പ്രതിഷേധിച്ച് തടയുകയും ചെയ്തെങ്കിലും ജില്ലയിലെ പന്നിഫാം ഉടമകൾക്ക് കാര്യമായ പിന്തുണ മൃഗസംരക്ഷണ വകുപ്പിൽ നിന്നും പോലീസിൽ നിന്നും കിട്ടുന്നില്ല. വൻകിട വ്യാപാരികൾ തമിഴ്നാട്ടിൽ നിന്നും പന്നികളെ കൊണ്ടുവന്ന അതിർത്തി പ്രദേശങ്ങളിൽ ഇറക്കി കേരളത്തിൽ നിന്നുള്ള വണ്ടികളിൽ കയറ്റി തെറ്റിദ്ധരിപ്പിച്ച് വിപണനം നടത്തുന്നതും വ്യാപകമായി ഉണ്ടെന്ന് കർഷകർ പരാതിപ്പെട്ടു. ഒരു വർഷം പ്രായമായ ശീമ പന്നികളെയാണ് മാംസ ആവശ്യത്തിനായി വിൽപ്പന നടത്താറുള്ളത്.

ഒരു വർഷം കൊണ്ട് ഒരു പന്നി 100 മുതൽ 120 വരെ കിലോഗ്രാം ഭാരം വയ്ക്കും. ഒരു വർഷം കഴിഞ്ഞാൽ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടിയ ശീമ പന്നികളെ വ്യാപാരികൾ വാങ്ങാറില്ലാത്തതും ശീമ പന്നി കർഷകർക്ക് ദുരിതമായി. ക്രിസ്തുമസ് വിപണിയിൽ കൂടുതൽ പന്നി മാംസം ആവശ്യം വരുന്ന സമയമായിട്ടും വ്യാപാരികൾ ജില്ലയിലെ പന്നിഫാമുകളെ അവഗണിക്കുകയാണ് ചെയ്യുന്നത്. എട്ടും പത്തും പേർ ഓഹരിയെടുത്ത് ഫാമുകളിൽ നിന്ന് വാങ്ങി പന്നികളെ പങ്കുവയ്ക്കുന്ന രീതിയിലുള്ള വ്യാപാരം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിലെ ഫാമുകൾ ശീമ പന്നികളെയും കൂടും പരിസരവും രണ്ടുനേരവും കഴുകി വൃത്തിയാക്കി അണുവിമുക്തമായി വളർത്തിയിട്ടും വ്യാപാരികൾ സംഘടിതമായി അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ക്രിസ്മസ് വിപണി ലക്ഷ്യം വച്ച് പന്നികളെ വളർത്തിയ കർഷകരാണ് ദുരിതത്തിലായത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇

https://chat.whatsapp.com/FqGhRZHxv32A920Ib3gI04


Share this News
error: Content is protected !!