സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ അവബോധവുമായി ആരവത്തിന്റെ നാലാം നാൾ

Share this News

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ അവബോധവുമായി ആരവത്തിന്റെ നാലാം നാൾ

പോഷ് ആക്ട്, ഗാർഹിക പീഡന നിരോധന നിയമം, പോക്സോ എന്നീ നിയമങ്ങളിൽ സമൂഹത്തിന് ശരിയായ അവബോധം ഉണ്ടെങ്കിലെ അതിക്രമങ്ങൾ ചെറുക്കാനും അതിക്രമ രഹിത സമൂഹം വിഭാവനം ചെയ്യാനും കഴിയുകയുള്ളൂ എന്ന് ജില്ലാ വനിതാ സംരക്ഷണ ഓഫീസർ വി.എസ് ലൈജു പറഞ്ഞു. കുടുംബശ്രീ ഭക്ഷ്യ ഉത്പന്ന വിപണന മേള ആരവം 2022 ന്റ നാലാം ദിനം നയി ചേതന ക്യാമ്പയിന്റെ ഭാഗമായി സ്ത്രീ സുരക്ഷാ നിയമങ്ങൾ എന്ന വിഷയത്തിൽ നടന്ന അവബോധ സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.

സ്ത്രീകൾക്ക് നേരെ തൊഴിലിടത്തുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമമാണ് പോഷ് ആക്ട്.
പരിപാടിയിൽ മോഡൽ ജെൻഡർ റിസോഴ്സ് സെന്റർ അക്കാഡമിക് അംഗങ്ങൾ,സി.ഡി.എസ് അംഗങ്ങൾ, ചെയർപേഴ്സൺമാർ, കുടുംബശ്രീ അനിമേറ്റർമാർ ഉൾപ്പെടെ 70-ഓളം പേർ പങ്കെടുത്തു.കലാവേദിയിൽ വൈകിട്ട് മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ശ്രീരാഗ് മേനോനും സംഘവും അവതരിപ്പിച്ച സംഗീതവിരുന്ന്, ബാലസഭാ വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി.നാളെ (ഡിസംബർ 27) വൈകിട്ട് അഞ്ചിന് നാട്ടുപൊലിമ നാടൻപാട്ട് സംഘത്തിന്റെ നാടൻപാട്ട് ഉണ്ടാകും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FqGhRZHxv32A920Ib3gI04


Share this News
error: Content is protected !!